മോഡൽ ബോയ്സിന്റെ പ്രതാപ കാലത്താണ് ഞാൻ അവിടെ പഠിക്കുന്നത്. അതായത് 1994 ൽ 5ആം ക്ലാസ്സിൽ. (നിങ്ങൾ ഒരു പക്ഷെ വിചാരിക്കും 1994 ആണോ മോഡൽ ബോയ്സിന്റെ പ്രതാപ കാലം ? ആ കാലഘട്ടത്തിൽ L വരെ ഡിവിഷൻ ഉണ്ടായിരുന്നു ). നമ്മുടെ കെമിസ്ട്രി ലാബ് ആയിരുന്നു ക്ലാസ്സ്രൂം. എനിക്ക് ഇന്നും ഓർമയുണ്ട് അഞ്ഞാം ക്ലാസ്സിൽ പോയ ദിവസം. കെമിസ്ട്രി ലാബ് മുതൽ ഫിസിക്സ് ലാബ് വരെ നീളമുള്ള വലിയ ഹാളിൽ മൂന്നോ നാലോ ദിവൈഡറുകൾ വച്ച് ക്ലാസ്സ് റൂമുകൾ ആയി തിരിച്ചിരിക്കുന്നു. ആദ്യ ദിവസം രണ്ടു ക്ലാസ്സുകൾ ഒരുമിച്ചായിരുന്നു എടുത്തിരുന്നത്. 100 ൽ താഴെ കുട്ടികൾ കാണും. ആദ്യം വന്നത് വിജയന് മാഷ് , പഠിപ്പിക്കുന്നത് മലയാളം. ഞാനും സുബീഷും അനൂപ് രാജും ഒരേ ക്ലാസ്സിൽ ആണ് പഠിച്ചിരുന്നത്. അഞ്ചാം ക്ലാസ്സിൽ ഇവരെ കണ്ടതായി പോലും ഒര്മയില്ല. സ്റ്റേജ് ക്ലാസ്സ് റൂം ആക്കിയതാണെന്ന് തോനുന്നു, ക്ലാസ്സ്രൂമിന്റെ പകുതി വലിപ്പമുള്ള ഒരു തട്ടിൽ സ്റൂൽ ഇട്ടാണ് മാഷ് ഇരിക്കുന്നത്. നമ്മൾ എല്ലാവരും തറയിൽ ആണ് ഇരുന്നത് ആദ്യദിവസം ബഞ്ച് ഉണ്ടായിരുന്നില്ല. മാഷ് പാഠഭാഗങ്ങൾ വായിക്കും, നമ്മൾ പുസ്ടകത്തിൽ എഴുതി എടുക്കാം. ഇതാണ് പരുപാടി. എല്ലാവരും തറയിൽ ഇരിക്കുന്നതിനാൽ മാഷ് വളരെ ഉയരത്തിൽ ഇരിക്കുന്ന പോലെ തോന്നും. അങ്ങിനെ എഴുതി എടുക്കുന്നതിനിടയിൽ എന്റെ പേനയിലെ മഷി കഴിഞ്ഞു. കുറെ നേരമായി എഴുതുന്നത് കാരണം ബോറടിച്ചു തുടങ്ങിയുരുന്നു. പിന്നെ ഞാൻ എഴുതാനൊന്നും പോയില്ല, എഴുതുന്നത് പോലെ ആക്ഷൻ കാണിച്ചിരുന്നു. 100 % ഉറപ്പായിരുന്നു ഞാൻ ഒന്നും എഴുതുന്നില്ല എന്ന് മാഷിന്മനസിലാകില്ല എന്ന്. കുറച്ചു സമയം അങ്ങിനെ പോയി , മാഷ് എന്നെ ശ്രദിക്കുന്നുണ്ടോ എന്ന് നോക്കിയപ്പോളാണ് മനസിലായത് ആൾ എന്നെ തന്നെ നോക്കിയിരിക്കാണ്. സ്റ്റേജിന്റെ മുകളിൽ കയറ്റിനിർത്തി ചന്തിക്കു രണ്ടെണ്ണം കിട്ടിയപ്പോഴാണ് എഴുതിയാൽ മതിയായിരുന്നു എന്ന് തോനിയത്. നാലാം ക്ലാസ്സ് വരെ അടിയോടടി ആയിരുന്നു. അഞ്ചാം ക്ലാസ്സ് ചേര്ന്ന ആനുതന്നെ കിട്ടിയപ്പോഴാണ് ഈ സ്കൂളിലും രക്ഷയില്ലെന്നു മനസിലായത് .എഴാം ക്ലാസ്സ് വരെ വിജയന് മാഷ് പഠിപ്പിച്ചു, വേറെ ഒരാള്ക്കുവരെ അടികിട്ടുന്നത് ഞാൻ കണ്ടിട്ടില്ല !!!
നമ്മളൊക്കെ ഫുട്ബോൾ കളിച്ചിരുന്ന സ്ഥലത്തിന്റെ തൊട്ടപ്പുറത്തുള്ള ബിൽഡിങ്ങിന്റെ മുകളിലായിരുന്നു ആറാം ക്ലാസ്സ്. അനൂപ് രാജിനും ശരിക്കും പരിച്ചയപെടുന്നത് അവിടെ വെച്ചാണ്. അനൂപ് രാജ് കളരി, കുങ്ഫു, കരാട്ടെ, ജൂഡോ ഇതൊക്കെ ക്ലാസ്സിലെല്ലാരും പറഞ്ഞിരുന്നത്. (ആര്ക്കറിയാം പഠിച്ചിട്ടുണ്ടോ എന്ന് ??) ഒരുപ്രവസ്യം അനൂപ് രജുമായി തല്ലുകൂടുന്പോൾ ആണ് ഇതോര്മ വന്നത്. ഞാൻ പിന്നെ നൈസ് ആയി സ്കൂട്ടായി. സുബീഷ് പിന്നെ അന്നേ മാന്യൻ ആണ്. യുണിഫോം എന്നും ഇസ്തിരി ഇടും , നന്നായി പഠിക്കും പിന്നെ ധാരാളം സുഹൃത്തുക്കളും ഉണ്ടായിരുന്നു. തല്ലുകൂടി ഊര്മയോന്നും എനിക്കില്ല. ക്ലാസ്സിലെ പടിപ്പിസ്ടുകളിൽ ഒരാള് ആയിരുന്നു അനൂപ് രാജ് സുബീഷും പഠിപ്പിസ്റ്റ് ആണ് കന്സിസ്ടന്റ്റ് അല്ല ചിലപ്പോള മാർക്ക് കുറയാറുണ്ട്
താഴെയുള്ള ബ്ലോക്കിലാണ് എഴാം ക്ലാസ്സ്. ക്ലാസ്സ് തുടങ്ങി ആദ്യ ദിവസം തന്നെ ബാക്ക് ബഞ്ചിന്റെ അറ്റത്താണ് പിടിച്ചത് . ക്ലാസ്സിലെ ഏറ്റവും സേഫ് പോസിഷനുകളിൽ ഒന്നാണത് . ആദ്യ ദിവസം കിട്ടുന്ന സ്ഥലത്താണ് ഒരു വര്ഷം നമ്മൾ ഇരിക്കേണ്ടത്. മാഷ് കേറിവന്നു ആദ്യം തന്ന എന്നെ പൊക്കി, എന്നിട്ട് പറഞ്ഞു ഇംഗ്ലീഷ് ബുക്ക് എടുത്തു ഒറക്കെ വായിക്കാൻ. ബുക്ക് നോക്കുമ്പോൾ അക്ഷരങ്ങളൊക്കെ ഡാൻസ് ചെയ്യുന്നുണ്ട്. ഒരു മണിക്കൂർ എന്നെ നിരത്തി പൊരിച്ചു. കരിഞ്ഞ കഷ്ണങ്ങൾ ഭിത്തിയിൽ ഒട്ടിച്ചാണ് ക്ലാസ്സ് ടീച്ചറ പോയത്. പിറ്റേ ദിവസം മുതൽ ക്ലാസ്സ് ടീച്ചറ മാറിയത് കൊണ്ട് ഞാൻ രക്ഷപെട്ടു. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ക്ലാസ്സിലെ സീനിയെര്സിന്റെ വരവ്. വെളുത് നല്ല ഉയരവും തടിയുമുള്ള ഒരാൾ ക്ലാസ്സിൽ വന്നിട്ട് പറഞ്ഞു, റൈറ്റ് കോർണർ എന്റെ സ്ഥലമാണ് ആരായാലും മാറിയിരിക്കണം. പറഞ്ഞു തീരുന്നതിനു മുൻപ് നമ്മൾ വേറെ സ്ഥലത്ത് പോയിരുന്നു. ഒന്ന് കിട്ടിയാൽ ജീവൻ വരെ പോകും. വലിയ ആളാണെന്ന് മാത്രേ എനിക്കറിയുമായിരുനുള്ളൂ. അടുത്ത ആഴ്ചയിലെ SFI -ABVP സങ്കര്ഷം, നമ്മുടെ ചുള്ളൻ ആണ് ABVP ലീഡർ. ഒറ്റയ്ക്ക് SFI ഗാങ്ങിനെ പ്രതിരോധിക്കുന്നു. തല്ലാൻ എല്ലാവര്ക്കും പേടി. ഇവൻ ഒറ്റക്കും മറ്റുള്ളവർ ഒരുമിച്ചും കണ്ണുരുട്ടി അന്നത്തെ സങ്കര്ഷം തീര്ന്നു. പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കേട്ടു , ആൾ പഠിപ്പ് നിരത്തി പോയി എന്ന്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ