2024 നവംബർ 20, ബുധനാഴ്‌ച

ശബരിമലയിൽ പോകുമ്പോൾ ശ്രെധിക്കേണ്ട കാര്യങ്ങൾ -



2024 Oct 19 ന് ശബരിമലയിൽ പോയതനുസരിച്ചു എന്റെ സ്രെദ്ധയിൽ പെട്ട കാര്യങ്ങൾ പങ്കുവെക്കുന്നു.


തൃശൂരിൽ നിന്നാണ് ഞങ്ങൾ ശബരിമല യാത്ര ആരംഭിക്കുന്നത്. തൃശൂർ - അങ്കമാലി - പെരുമ്പാവൂർ - മൂവാറ്റുപുഴ -പാലാ വഴി ആണ് ശബരിമലക്ക് പോയത്. റോഡിൽ വലിയ തിരക്കുകളൊന്നുമില്ലായിരുന്നു ഞങ്ങൾ പോയപ്പോൾ. പാലായിൽ നിന്ന് ശബരിമല റൂട്ട് തിരഞ്ഞെടുക്കാൻ അല്പം ബുദ്ധിമുട്ടി. പാലാ കഴിഞ്ഞാൽ താരതമായേനെ ചെറിയ റോഡ് ആണ്. 


സുഖമായ യാത്രക്ക് ശേഷം എരുമേലി എത്തി.പേട്ട തുള്ളൽ ഒക്കെ കഴിഞ്ഞു അല്പം വിശ്രമിച്ചിട്ടു യാത്ര തുടർന്ന്.ഇനിയുള്ള റോഡ് മനുഷ്യവാവും കുറഞ്ഞ സ്ഥലങ്ങൾ ആണ്. അവിടെ നിന്നും നിലക്കൽ എന്ന സ്ഥലത്താണ് എത്തിയത്. അത് ശബരിമലയുടെ ഏറു ഇടത്താവളം ആണ്. ചെറുതും വലുതുമായ എലാ വാഹനങ്ങളും നിലക്കൽ പാർക്ക് ചെയ്തു അവിടെ നിന്നും KSRTC ബസിൽ കയറി പമ്പയിൽ എത്തിച്ചേരണം. 45 മിനിറ്റ് ദൂരമുണ്ട് പമ്പയിലേക്കു. 



പമ്പയിൽ എത്തി പമ്പ ഗണപതിയെ തൊഴുത് നാളികേരമുടത്തു കാൽനടയായി മല  കയറി തുടങ്ങി. പമ്പ മുതൽ ശബരിമല വരെ 5 - 6 km ഉണ്ട്. പ്രായമായവരൊക്കെ ഉള്ള കാരണം ഞങ്ങൾ വളരെ പതുക്കെ ആണ് മല  കയറിയത്. നടക്കാൻ പറ്റാത്തവർക്കും പ്രായമായവർക്കും ഓക്ക്ഇ വേണ്ടി Dolley (കസേരയിൽ ഋതു ചുമന്നു കൊണ്ടുപോകുന്ന ) സർവീസ് അവിടുണ്ട്. 3500 ഒരു ഭാഗത്തേക്ക് 6500 രണ്ടു ഭാഗത്തേയ്ക്കു ആണ് ഫീസ് . ഏകദേശം 3  മണിക്കൂർ എടുത്തു ശബരിമലയിൽ എത്താൻ .  





12.45 PM  ആണ് ഞങ്ങൾ എത്തിയത്. ഉച്ചക്ക് 1 PM ആണ് സാദാരണ നട അടക്കാര്. പക്ഷെ അന്ന് തിരക്ക് കൂടുതൽ ആയ കാരണം 3 PM വരെ നട തുറന്നു. ക്യൂ വളരെ സാവധാനത്തിൽ ആണ് നീങ്ങി  കൊണ്ടിരുന്നത്. പിന്നെ 3 -4 മണി  വരെ നട അടച്ചു. 4 മണിക്ക് നട തുറന്നപ്പോഴേക്കും ഞങ്ങൾ ക്ഷീണിച്ചു തുടങ്ങിയിരുന്നു. അപ്പോൾ ഒരു അറിയിപ്പ് കേട്ടു, 6-7 മണി വരെ ദർശനം ഉണ്ടാകില്ല, പടി പൂജ ആണെന്ന്. എന്തോ ഭാഗ്യത്താൽ 5 .55 PM ന് പതിനെട്ടാം പടിയിലെത്തി ദർശനം ലഭിച്ചു.    



പതിനെട്ടാം പാടി ദർശനത്തിനുള്ള വരി നിന്നു കഴിഞ്ഞാൽ പിന്നെ ബാത്രൂം പോകാനുള്ള സമയം ലഭിക്കില്ല . അത്രയ്ക്ക് തിരക്കാണ്. വരിയിൽ നിന്ന് പിറത്തു ഇറങ്ങിയാൽ പിന്നെ ഏറ്റവും അവസാനം ആണ് തിരിച്ചു കീറാൻ പറ്റുക. കുട്ടികളും പ്രായമായവരും ഉണ്ടെങ്കിൽ തിരക്ക് കുറഞ്ഞ സമയം ആണ് നല്ലതു.



പതിനെട്ടാം പാടി ദർശനത്തിനു ശേഷം നടപന്തലിനടുത്തു വിരിവെച്ചു വിശ്രമിച്ചു. എല്ലാവര്ക്കും വിശപ്പും ദാഹവും ഒക്കെ ഉണ്ടായിരുന്നു. ഭക്ഷണവും വെള്ളവുമൊക്കെ കുടിച്ച ശേഷം കാണിപോന്നു സമർപ്പിക്കാനും, നെയ്യഭിഷേകത്തിനും മലർ നിവേദിക്കാനും ഒക്കെ ഓരോരുത്തർ പോയി. രാത്രി നന്നായി വിശ്രമിച്ച ശേഷം രാവിലെ മല   ഇറങ്ങി. ഏകദേശം രണ്ടു മണിക്കൂർ കൊണ്ട് തിരിച്ചിറങ്ങി.


















2020 ഏപ്രിൽ 14, ചൊവ്വാഴ്ച

മനസെന്ന വിദ്യാലയത്തിൽ മരുവും

മനസെന്ന വിദ്യാലയത്തിൽ മരുവും
മഹനീയ സൗരഭ്യമേ ..
മറ്റുള്ളവരിലും എന്നിലുമൊരുപോലെ
വർധിക്കും സൗരഭ്യമേ
പ്രണാമം
പ്രണാമം
പ്രണാമം
ആകാരമില്ലാതെ അന്തമില്ലാതെ
ലോകമാകെ ---------
അണുനിലുമണുവായ്
അനന്തപ്രപഞ്ചത്തിൽ

NB : മുല്ലനേഴിയുടെ കവിത, അറിയാവുന്നവർ ആരെങ്കിലും ഉണ്ടെകിൽ അയച്ചുതരൂ ...

2017 ഡിസംബർ 28, വ്യാഴാഴ്‌ച

കൊടുങ്ങല്ലൂർ ഭരണി

അന്നൊരു വെള്ളിയാഴ്ച ആണോ എന്നോര്മയില്ല. ഏതോ ഒരു ദിവസം. ക്ലാസ് കഴിഞ്ഞു വീട്ടിൽ പോകാനുള്ള തിരക്കിലായിരുന്നു എല്ലാവരും. എല്ലാവരും എന്ന് പറഞ്ഞാൽ ഞാനുണ്ട്, ലിന്റോ, കൗട്ട്, ദിലീപ്, ദീപക്, സിന്റപ്പൻ, മിഥുൻ, അനീഷ് pk അങ്ങിനെ തൃശൂർ ടീം മൊത്തം ഉണ്ടായിരുന്നു.  പിന്നെ നിങ്ങള്ക്ക് ഓർമയുണ്ടോ എന്നറിയില്ല, 

2016 ജൂൺ 6, തിങ്കളാഴ്‌ച

പിന്നിട്ട വഴിത്താരകൾ

മോഡൽ ബോയ്സിന്റെ പ്രതാപ കാലത്താണ് ഞാൻ അവിടെ പഠിക്കുന്നത്. അതായത് 1994 ൽ 5ആം ക്ലാസ്സിൽ. (നിങ്ങൾ ഒരു പക്ഷെ വിചാരിക്കും 1994 ആണോ മോഡൽ ബോയ്സിന്റെ പ്രതാപ കാലം ? ആ കാലഘട്ടത്തിൽ L വരെ ഡിവിഷൻ ഉണ്ടായിരുന്നു ). നമ്മുടെ കെമിസ്ട്രി ലാബ്‌ ആയിരുന്നു ക്ലാസ്സ്രൂം. എനിക്ക് ഇന്നും ഓർമയുണ്ട്  അഞ്ഞാം ക്ലാസ്സിൽ പോയ ദിവസം. കെമിസ്ട്രി ലാബ്‌ മുതൽ ഫിസിക്സ്‌ ലാബ്‌ വരെ നീളമുള്ള വലിയ ഹാളിൽ മൂന്നോ നാലോ ദിവൈഡറുകൾ വച്ച് ക്ലാസ്സ്‌ റൂമുകൾ ആയി തിരിച്ചിരിക്കുന്നു. ആദ്യ ദിവസം രണ്ടു ക്ലാസ്സുകൾ ഒരുമിച്ചായിരുന്നു എടുത്തിരുന്നത്. 100 ൽ താഴെ കുട്ടികൾ കാണും. ആദ്യം വന്നത് വിജയന് മാഷ് , പഠിപ്പിക്കുന്നത്‌ മലയാളം. ഞാനും സുബീഷും അനൂപ്‌ രാജും ഒരേ ക്ലാസ്സിൽ ആണ് പഠിച്ചിരുന്നത്. അഞ്ചാം ക്ലാസ്സിൽ ഇവരെ കണ്ടതായി പോലും ഒര്മയില്ല. സ്റ്റേജ് ക്ലാസ്സ്‌ റൂം ആക്കിയതാണെന്ന് തോനുന്നു, ക്ലാസ്സ്രൂമിന്റെ പകുതി വലിപ്പമുള്ള ഒരു തട്ടിൽ സ്റൂൽ ഇട്ടാണ് മാഷ്‌ ഇരിക്കുന്നത്.  നമ്മൾ എല്ലാവരും തറയിൽ ആണ് ഇരുന്നത് ആദ്യദിവസം ബഞ്ച് ഉണ്ടായിരുന്നില്ല. മാഷ് പാഠഭാഗങ്ങൾ വായിക്കും, നമ്മൾ പുസ്ടകത്തിൽ എഴുതി എടുക്കാം. ഇതാണ് പരുപാടി. എല്ലാവരും തറയിൽ ഇരിക്കുന്നതിനാൽ മാഷ്‌ വളരെ ഉയരത്തിൽ ഇരിക്കുന്ന പോലെ തോന്നും. അങ്ങിനെ എഴുതി എടുക്കുന്നതിനിടയിൽ എന്റെ പേനയിലെ മഷി കഴിഞ്ഞു. കുറെ നേരമായി എഴുതുന്നത്‌ കാരണം ബോറടിച്ചു തുടങ്ങിയുരുന്നു. പിന്നെ ഞാൻ എഴുതാനൊന്നും പോയില്ല, എഴുതുന്നത്‌ പോലെ ആക്ഷൻ  കാണിച്ചിരുന്നു. 100 % ഉറപ്പായിരുന്നു ഞാൻ ഒന്നും എഴുതുന്നില്ല എന്ന് മാഷിന്മനസിലാകില്ല എന്ന്. കുറച്ചു സമയം അങ്ങിനെ പോയി , മാഷ് എന്നെ ശ്രദിക്കുന്നുണ്ടോ എന്ന് നോക്കിയപ്പോളാണ് മനസിലായത് ആൾ എന്നെ തന്നെ നോക്കിയിരിക്കാണ്. സ്റ്റേജിന്റെ മുകളിൽ കയറ്റിനിർത്തി ചന്തിക്കു രണ്ടെണ്ണം കിട്ടിയപ്പോഴാണ് എഴുതിയാൽ മതിയായിരുന്നു എന്ന് തോനിയത്. നാലാം ക്ലാസ്സ്‌ വരെ അടിയോടടി ആയിരുന്നു. അഞ്ചാം ക്ലാസ്സ്‌ ചേര്ന്ന ആനുതന്നെ കിട്ടിയപ്പോഴാണ് ഈ സ്കൂളിലും രക്ഷയില്ലെന്നു മനസിലായത് .എഴാം ക്ലാസ്സ്‌ വരെ വിജയന് മാഷ് പഠിപ്പിച്ചു, വേറെ ഒരാള്ക്കുവരെ അടികിട്ടുന്നത്‌ ഞാൻ കണ്ടിട്ടില്ല !!!

നമ്മളൊക്കെ ഫുട്ബോൾ കളിച്ചിരുന്ന സ്ഥലത്തിന്റെ തൊട്ടപ്പുറത്തുള്ള ബിൽഡിങ്ങിന്റെ മുകളിലായിരുന്നു ആറാം ക്ലാസ്സ്‌. അനൂപ്‌ രാജിനും  ശരിക്കും പരിച്ചയപെടുന്നത് അവിടെ വെച്ചാണ്. അനൂപ്‌ രാജ് കളരി, കുങ്ഫു, കരാട്ടെ, ജൂഡോ ഇതൊക്കെ  ക്ലാസ്സിലെല്ലാരും പറഞ്ഞിരുന്നത്. (ആര്ക്കറിയാം പഠിച്ചിട്ടുണ്ടോ എന്ന് ??) ഒരുപ്രവസ്യം അനൂപ്‌ രജുമായി തല്ലുകൂടുന്പോൾ ആണ്  ഇതോര്മ വന്നത്. ഞാൻ പിന്നെ നൈസ് ആയി സ്കൂട്ടായി. സുബീഷ്  പിന്നെ അന്നേ മാന്യൻ ആണ്. യുണിഫോം എന്നും ഇസ്തിരി ഇടും , നന്നായി പഠിക്കും പിന്നെ ധാരാളം സുഹൃത്തുക്കളും ഉണ്ടായിരുന്നു. തല്ലുകൂടി ഊര്മയോന്നും എനിക്കില്ല. ക്ലാസ്സിലെ പടിപ്പിസ്ടുകളിൽ ഒരാള് ആയിരുന്നു അനൂപ്‌ രാജ് സുബീഷും പഠിപ്പിസ്റ്റ് ആണ്  കന്സിസ്ടന്റ്റ് അല്ല ചിലപ്പോള മാർക്ക്‌ കുറയാറുണ്ട്

താഴെയുള്ള ബ്ലോക്കിലാണ് എഴാം ക്ലാസ്സ്‌. ക്ലാസ്സ്‌ തുടങ്ങി ആദ്യ ദിവസം തന്നെ  ബാക്ക് ബഞ്ചിന്റെ അറ്റത്താണ്  പിടിച്ചത് . ക്ലാസ്സിലെ ഏറ്റവും   സേഫ് പോസിഷനുകളിൽ ഒന്നാണത്  . ആദ്യ ദിവസം കിട്ടുന്ന സ്ഥലത്താണ് ഒരു വര്ഷം നമ്മൾ ഇരിക്കേണ്ടത്. മാഷ്  കേറിവന്നു ആദ്യം തന്ന എന്നെ പൊക്കി, എന്നിട്ട് പറഞ്ഞു ഇംഗ്ലീഷ് ബുക്ക്‌ എടുത്തു ഒറക്കെ വായിക്കാൻ. ബുക്ക്‌ നോക്കുമ്പോൾ അക്ഷരങ്ങളൊക്കെ ഡാൻസ് ചെയ്യുന്നുണ്ട്. ഒരു മണിക്കൂർ എന്നെ നിരത്തി പൊരിച്ചു.  കരിഞ്ഞ കഷ്ണങ്ങൾ ഭിത്തിയിൽ ഒട്ടിച്ചാണ്  ക്ലാസ്സ്‌ ടീച്ചറ പോയത്. പിറ്റേ ദിവസം മുതൽ ക്ലാസ്സ്‌ ടീച്ചറ മാറിയത് കൊണ്ട് ഞാൻ രക്ഷപെട്ടു. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ക്ലാസ്സിലെ സീനിയെര്സിന്റെ വരവ്. വെളുത് നല്ല ഉയരവും തടിയുമുള്ള ഒരാൾ ക്ലാസ്സിൽ വന്നിട്ട് പറഞ്ഞു, റൈറ്റ് കോർണർ എന്റെ സ്ഥലമാണ് ആരായാലും മാറിയിരിക്കണം. പറഞ്ഞു തീരുന്നതിനു മുൻപ് നമ്മൾ വേറെ സ്ഥലത്ത് പോയിരുന്നു. ഒന്ന് കിട്ടിയാൽ ജീവൻ വരെ പോകും. വലിയ  ആളാണെന്ന് മാത്രേ എനിക്കറിയുമായിരുനുള്ളൂ. അടുത്ത ആഴ്ചയിലെ SFI -ABVP സങ്കര്ഷം, നമ്മുടെ ചുള്ളൻ ആണ് ABVP ലീഡർ. ഒറ്റയ്ക്ക് SFI ഗാങ്ങിനെ പ്രതിരോധിക്കുന്നു. തല്ലാൻ എല്ലാവര്ക്കും പേടി. ഇവൻ ഒറ്റക്കും മറ്റുള്ളവർ ഒരുമിച്ചും കണ്ണുരുട്ടി അന്നത്തെ സങ്കര്ഷം തീര്ന്നു. പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കേട്ടു , ആൾ പഠിപ്പ് നിരത്തി പോയി എന്ന്.



2016 ഏപ്രിൽ 13, ബുധനാഴ്‌ച

വീണ്ടും ചില ഇലക്ഷൻ കാര്യങ്ങൾ

അടുത്ത ഒരു തെരഞ്ഞെടുപ്പു കൂടി വരികയാനെല്ലോ .. യുഡിഫ്  വീണ്ടും അധികാരത്തിൽ വരാനുള്ള ചാൻസ് ഒന്നും കാണുന്നില്ല എന്നാൽ എല്ഡിഫ് വരുമെന്ന് ഉറപ്പിച്ചു പറയാനും പറ്റില്ല. എന്നാലും നമുക്ക് അടുത്തതായി വരാൻ ചാൻസുള്ള മുഖ്യമന്ത്രി ആരാണെന്ന് നോക്കിയാലോ ?

1. പിണറായി വിജയന്
2. വി എസ് അച്ചുതാനന്ദൻ
3. ഉമ്മൻ ചാണ്ടി
4. കുമ്മനം രാജശേകരൻ
5. കെ എം മാണി
6. തോമസ്‌ ഐസക്‌

ഈ ലിസ്റ്റ് വായിച്ചു നിങ്ങള്ക്ക് തീര്ച്ചയായും ചിരി വരുന്നുണ്ടാകും. കാരണം ഒരിക്കലും വരാൻ സാധ്യത ഇല്ലാത്ത പേരൊക്കെ ഈ ലിസ്റ്റിൽ ഉണ്ട്. എലെക്ഷന് മുന്പുള്ള സാധ്യത ആണ് എഴുതുന്നത്‌. അതുകൊണ്ടാണ് എല്ലാ പേരും ചേര്ത്തത് .

2016 ഏപ്രിൽ 12, ചൊവ്വാഴ്ച

അപകടങ്ങൾ

ഓരോ അപകടങ്ങളും ഒരുപാട് ജീവനും എടുത്താണ്‌ കടന്നുപോകുന്നത് . ഈയടുത്തുണ്ടായ കൊല്ലം പറവൂര് വെടിക്കെട്ട് അപകടത്തിൽ  110 പേരാണ് മരിച്ചത് . പണ്ടൊരിക്കൽ ഒരു മേശപൂ (വിഷുവിനൊക്കെ കത്തിക്കുന്ന ഒരു തരം പടക്കം) കയ്യിൽ നിന്ന് പോട്ടിയത്തിൽ പിന്നെ പടക്കങ്ങളോട് ഒരു നിശ്ചിത അകലം പാലിക്കാറുണ്ട്